വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ അഞ്ച് ലീഗുകാര്‍ക്ക് കഠിനതടവും പിഴയും

മഞ്ചേരിയില്‍ ഗ്രാമസഭയ്ക്കിടെ സ്വന്തം പാര്‍ടിയില്‍പ്പെട്ട വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച കേസില്‍ അഞ്ച് ലീഗുകാര്‍ക്ക് കഠിനതടവും പിഴയും. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പറമ്പന്‍ മിഥുനയെ ആക്രമിച്ചതിന് പള്ളിക്കല്‍ കൊടക്കാട്ടകത്ത് അബ്ദുള്‍ ലത്തീഫ് (49), കെ എസ് ഹൗസില്‍ ജുനീര്‍ (42), മങ്ങാട്ടുപുറം വീട്ടില്‍ യൂനസ് അലി (47), ഫായിസ് ഹൗസില്‍ ഫവാസ് (47), കമ്പളത്ത് വീട്ടില്‍ അബ്ദുള്‍ഹമീദ് (58) എന്നിവരെയാണ് മഞ്ചേരി പട്ടികജാതി, വര്‍ഗ കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.
മൂന്നുവര്‍ഷവും 10 മാസവും കഠിനതടവും 9000 രൂപ പിഴയുമാണ് ശിക്ഷ. ലഹളനടത്തിയ കുറ്റത്തിന് രണ്ടുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. അടിച്ചുപരിക്കേല്‍പ്പിച്ചതിന് ഒരുവര്‍ഷം തടവും 1000 രൂപ പിഴയും നിയമവിരുദ്ധമായി സംഘംചേര്‍ന്നതിന് ആറുമാസം തടവും 1000 രൂപ പിഴയും തടഞ്ഞുവച്ചതിന് ഒരുമാസം തടവും 500 രൂപ പിഴയും. വനിതയ്ക്ക് ചുറ്റും കൂടിനിന്ന കുറ്റത്തിന് മൂന്നുമാസം തടവും 1000 പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി സത്താര്‍ തലാപ്പില്‍ ഹാജരായി.
2019 നവംബര്‍ മൂന്നിനാണ് സംഭവം. മിഥുന പ്രതിനിധീകരിക്കുന്ന ഒന്നാം വാര്‍ഡ് ഗ്രാമസഭാ യോഗത്തിനിടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗ്രാമസഭ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. ക്വാറം തികയാത്തതിനാല്‍ ഗ്രാമസഭ മാറ്റിവയ്ക്കാമെന്ന് അറിയിച്ചപ്പോള്‍ ലീഗ് നേതാക്കളെ അറിയിക്കാത്തതിനാല്‍ യോഗംമാറ്റി എന്ന് മിനുട്‌സില്‍ എഴുതണമെന്ന് അക്രമികള്‍ വാശിപിടിച്ചു. ഇത് അംഗീകരിക്കാതിരുന്നപ്പോഴാണ് സംഘംചേര്‍ന്ന് ആക്രമണം അഴിച്ചുവിട്ടത്. യോഗ മിനുട്‌സടക്കം പഞ്ചായത്ത് രേഖകളും കീറിനശിപ്പിച്ചു. തൊട്ടടുത്ത് കേരളാേത്സവ വേദിയില്‍നിന്ന് ആളുകള്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്.

spot_img

Related news

17കാരിയെ പീഡിപ്പിച്ച കൊണ്ടോട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് 33 വര്‍ഷം തടവും പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; പീഡനക്കേസില്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്‌

പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് കുറ്റക്കാരനെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം വിലക്കും

കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ പ്രതികളായ അഞ്ച്...

മൂന്നാറില്‍ കാട്ടാന ആക്രമണം; ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

മൂന്നാറില്‍ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചു. ഓടിക്കൊണ്ടിരുന്ന...

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള; മോഷണം ഫെഡറൽ ബാങ്ക് ശാഖയിൽ

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള. ഫെഡറൽ ബാങ്ക് ശാഖയിൽ...