മഹാരാഷ്ട്രയിൽ തീവണ്ടി യാത്രക്കിടെ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു; മരിച്ചത് കുറ്റിപ്പുറത്തെ കോളേജിൽ നിന്ന് പഠനയാത്രക്ക് പോയ സംഘത്തിൽപ്പെട്ടയാൾ

തീവണ്ടി യാത്രക്കിടെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരണമടഞ്ഞു. നിലമ്പൂർ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് നിഹാലാണ് മഹാരാഷ്ട്രയിലെ അശുപത്രിയിൽ ചികിത്സക്കിടെ മരണമടഞ്ഞത്. കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്നു നിഹാൽ.പഠനയാത്രയുടെ ഭാഗമായി കോളേജിലെ അവസാന വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർത്ഥികളായ 52 പേരും മൂന്ന് കോളേജ് ജീവനക്കാരും ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ഡൽഹിയിലേക്ക് യാത്ര പുറപ്പെട്ടത്. ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാൺ സ്റ്റേഷന് സമീപമാണ് സംഭവം. തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. ഉടനെ തൊട്ടടുത്ത അശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതമായതിനാൽ മുംബൈ സയണിലെ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയ നടത്തി ചികിത്സയിൽ തുടരവെ ഇന്ന് വൈകുന്നേരമാണ് നിഹാൽ മരണമടഞ്ഞത്. നിഹാലിൻ്റെ ബന്ധുക്കൾ മുംബൈയിൽ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിക്കും. അപകടത്തെ തുടർന്ന് യാത്ര റദ്ധാക്കിയ സംഘം നാട്ടിലേക്ക് തിരിച്ചു.

spot_img

Related news

പുത്തനത്താണിയിൽ അധ്യാപിക വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ

മലപ്പുറം ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയെ വീട്ടിലെ അടുക്കളയിൽ തീപൊള്ളലേറ്റ്...

ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന് തിരിക്കും

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍...

ഇ -പോസ് മെഷീന്‍ വീണ്ടും തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം നിര്‍ത്തിവെച്ചു

ഇ പോസ് മെഷീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നത്തെ റേഷന്‍...

വാഫി-വഫിയ്യ തര്‍ക്കങ്ങള്‍ക്കിടെ ലീഗ്, സമസ്ത നേതാക്കള്‍ ഒരുമിച്ചിരുന്നു; പ്രശ്ന പരിഹാരമുണ്ടായതായി സൂചന

വാഫി - വഫിയ്യ കോഴ്സുമായി ബന്ധപ്പെട്ട് സമസ്തയും പാണക്കാട് സാദിഖലി തങ്ങളുമായി...

വളാഞ്ചേരി നഗരസഭ ബസ്റ്റാൻ്റ് അടച്ചിടും

വളാഞ്ചേരി നഗരസഭ ബസ്റ്റാൻ്റ് അടച്ചിടും നഗരസഭ ബസ്റ്റാൻ്റിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ...

LEAVE A REPLY

Please enter your comment!
Please enter your name here