ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം തടഞ്ഞു വച്ചെന്നു പരാതി; പൊലീസ് കേസെടുത്തു

ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ കുടുംബം ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയുടെ പങ്കാളി മലപ്പുറം സ്വദേശി സുമയ്യ ഷരീഫാണ് പരാതി നല്‍കിയത്. ഹഫീഫയെ കുടുംബം തടഞ്ഞു വയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ നിന്നുളളവരും മറ്റു സംഘടനകളും പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇവര്‍ക്കാപ്പം പങ്കാളിയെ കാണാനായി ഹഫീഫ കാറില്‍ കയറുന്നത് പിതാവും മാതാവും അടക്കമുളള കുടുംബം തടഞ്ഞുവെന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുളള പരാതിയാണ് പൊലീസിന് കൈമാറിയത്. കൊണ്ടോട്ടി പൊലീസ് കേസെടുത്തതിനൊപ്പം ഹഫീഫയുടെ കുടുംബത്തോട് സ്‌റ്റേഷനില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹഫീഫയെ കുടുംബം തടഞ്ഞു വച്ചിരിക്കുകയാണന്ന് ആരോപിച്ച് സുമയ്യ ഷരീഫ് ഹേബിയര്‍ കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ പിന്തുണയോടെയാണ് തടവില്‍ വച്ചതെന്നും പരാതിയിലുണ്ടായിരുന്നു.

കഴിഞ്ഞ 19ന് കോടതിയില്‍ ഹാജരായ ഹഫീഫ കുടുംബത്തോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ഭീഷണിക്കു വഴങ്ങിയാണ് കോടതിയില്‍ മൊഴി മാറ്റി നല്‍കിയതെന്ന വാദമാണ് സുമയ്യ ഷെരീഫും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.

spot_img

Related news

മീൻ പിടിക്കാൻ പോയ കടലിൽ വീണ് യുവാവ് മരിച്ചു

പരപ്പനങ്ങാടിയിൽ മത്സ്യം മീൻ പിടിക്കുന്നതിനിടയിൽ യുവാവ് കടലിൽ വീണ് മരിച്ചു. ഇന്ന്...

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണപ്പെട്ടു

പൊന്നാനി തെക്കേപ്പുറം സ്വദേശി ചക്കരക്കാരന്റെ മുഹമ്മദ് അസറുദ്ധീന്‍(24) നാണ് മരണപ്പെട്ടത്.ഒരാള്‍ കോട്ടക്കല്‍...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്...