പരീക്ഷയില്‍ ആള്‍മാറാട്ടം; 4 പേര്‍ കൂടി കസ്റ്റഡിയില്‍

വിഎസ്എസ്‌സി പരീക്ഷ തട്ടിപ്പില്‍ ഹരിയാന സ്വദേശികളായ നാലുപേര്‍ കൂടി കസ്റ്റഡിയില്‍. തട്ടിപ്പിനു പിന്നില്‍ വന്‍സംഘമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിമാനത്തിലെത്തി പരീക്ഷ എഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആള്‍മാറാട്ടം നടത്തിയാണ് പരീക്ഷ എഴുതിയതെന്നും വ്യക്തമായി.

സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. ഗൗതം ചൗഹാന്‍ എന്ന ആളാണ് സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ലോബിയുടെ ഭാഗമാണ് ആള്‍മാറാട്ടം നടത്തിയവരെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ആള്‍മാറാട്ടക്കാര്‍ക്കു വന്‍തുകയാണ് നല്‍കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനത്തിലേക്ക് ആളുകളെ അയയ്ക്കുന്ന വലിയ തട്ടിപ്പുസംഘം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹരിയാനയിലെ കോച്ചിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരനാണ് തട്ടിപ്പിലെ മുഖ്യപ്രതി. ഇയാളുടെ സ്ഥാപനത്തിലെത്തുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍തുക വാങ്ങിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ ഇയാള്‍ക്ക് ഒരു സംഘമുണ്ട്. ആ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.

വിമാനത്താവളത്തിനു സമീപം തന്നെയാണ് ഇവര്‍ താമസിച്ചിരുന്നത്. പരീക്ഷ എഴുതിയ ശേഷം പന്ത്രണ്ടുമണിയോടെ പോകുകയായിരുന്നു ലക്ഷ്യം. കേന്ദ്ര ഏജന്‍സികളും ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ഹിന്ദി മാത്രമാണ് ഇവര്‍ക്ക് അറിയാവുന്ന ഭാഷ. ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് യഥാര്‍ഥ പേരുകള്‍ കണ്ടെത്തിയത്.

ഇതേസംഘം നോയിഡയില്‍ പരീക്ഷ എഴുതാന്‍ പോയിരുന്നു. പരിശോധന ശക്തമായതിനാല്‍ അവിടെ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ആള്‍മാറാട്ട സംഘത്തിന് പരീക്ഷ നടക്കുന്ന സ്ഥലങ്ങളിലേക്ക് വിമാനടിക്കറ്റ് അടക്കം എടുത്തു നല്‍കും. ഉദ്യോഗാര്‍ഥിയുടെ സിംകാര്‍ഡ് വാങ്ങി വൈഫൈ വഴി ഉപയോഗിക്കുകയാണ് പതിവുരീതി. മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് ഏജന്റുമാര്‍ക്ക് അയച്ചു കൊടുക്കും. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കും. സംഭവത്തില്‍ പുറത്തു നിന്ന് സഹായം നല്‍കിയ നാലുപേരെ കൂടി മെഡിക്കല്‍ കോളജ്–മ്യൂസിയം പൊലീസ് പിടികൂടി. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം ഹരിയാനയിലേക്കു പോകും.

വയറ്റില്‍ ബെല്‍റ്റ് കെട്ടി അതിലാണു ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്തു പുറത്തേക്ക് അയച്ചു കൊടുത്തു. ഇതിനു ശേഷം ഉത്തരങ്ങള്‍ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴിയും സ്മാര്‍ട് വാച്ചിലെ സ്‌ക്രീനിലൂടെയും കേട്ടും മന!സ്സിലാക്കിയുമാണു ഗൗതം ചൗഹാന്‍ എന്ന് യഥാര്‍ഥ പേരുള്ള സുനില്‍ പരീക്ഷ എഴുതിയത്. ഇത്തരത്തില്‍ ഇയാള്‍ 75 മാര്‍ക്കിന് ഉത്തരങ്ങള്‍ എഴുതി. പിടിക്കപ്പെട്ടതിനാല്‍ മനോജ് കുമാര്‍ എന്ന് യഥാര്‍ഥ പേരുള്ള സുമിത്തിന് ഒന്നും എഴുതാന്‍ സാധിച്ചില്ല. ഹരിയാനയില്‍ നിന്ന് എത്തുന്നവര്‍ തട്ടിപ്പ് നടത്തുമെന്നു നേരത്തേ വിവരം ലഭിച്ചതിനാല്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും പൊലീസ് ഇക്കാര്യം അറിയിച്ചിരുന്നു. പരീക്ഷ തുടങ്ങിയതിനു പിന്നാലെ അധ്യാപകര്‍ നടത്തിയ നിരീക്ഷണത്തിലും പരിശോധനയിലുമാണ് ഇരുവരുടെയും ചെവിക്കുള്ളില്‍ ഹെഡ്‌സെറ്റ് കണ്ടെത്തിയത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...