കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന് ഡോ. ഷംഷീര്‍ വയലില്‍.
കേരളവും ബംഗാളും തമ്മിലുള്ള ഫൈനല്‍ മത്സരം തിങ്കളാഴ്ച വൈകിട്ട് നടക്കാനിരിക്കെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.
![hnet.com-image-2022-04-29t082438.970-780x420-1](https://echanneltv.in/wp-content/uploads/2022/05/hnet.com-image-2022-04-29t082438.970-780x420-1-696x375.jpg)