പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് ഭാര്യ ശാന്തയുടെ മര്‍ദനമേറ്റ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.
വിറക് കൊള്ളി കൊണ്ട് ശാന്ത ചന്ദ്രന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കല്ലടിക്കോട് സി ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഫോറന്‍സിക് വിദഗ്ദകരും സംഭവസ്ഥലത്തുണ്ട്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റും.