അസാനി ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും; സംസ്ഥാനത്ത് മഴ ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദം ഇന്ന് അസാനി ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. വൈകുന്നേരത്തോടെ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളം നേരിട്ടില്ല. അതേസമയം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്

ഇടിമിന്നലിനോടും ശക്തമായ കാറ്റിനോടുമുള്ള മഴയ്ക്കാണ് സാധ്യത. കിഴക്കന്‍ മേഖലകളില്‍ മഴ കൂടുതല്‍ ലഭിക്കും. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

മെയ് 10ന് ആന്ധ്ര ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റ് എത്തും. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രയുടെ തീര മേഖലയില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. തീര മേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി

spot_img

Related news

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം

റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക്...

വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന...

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈയിൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇതേത്തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി...

കേന്ദ്ര ബജറ്റ് ജൂലായ് 23ന്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് 22ന് തുടങ്ങുമെന്ന് കേന്ദ്ര പാര്‍ലമെന്ററി മന്ത്രി...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...