കൊച്ചി: ഫോര്‍ട്ടു കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഹോട്ടല്‍ ഉടമയും ഒന്നാം പ്രതിയുമായ റോയ് ജെ വയലാട്ട് കീഴടങ്ങി. മട്ടാഞ്ചേരി എസിപി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു
കോഴിക്കോട് സ്വദേശിനിയായ അമ്മയുടേയും പ്രായപൂര്‍ത്തിയാകാത്ത മകളുടേയും
പരാതിയിലാണ് കൊച്ചി പൊലീസ് റോയ് വയലാട്ടിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍
ചെയ്തത്. 2021 ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ലൈംഗിക
അതിക്രമം ഉണ്ടായതായാണ് പരാതി.
റോയ് വയലാട്ടിന്റെ കൊച്ചി തോപ്പുംപടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. റോയിയും സൈജു തങ്കച്ചനും നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളിയ
പശ്ചാത്തലത്തിലായിരുന്നു പൊലീസിന്റെ നീക്കം. കേസിലെ ഒരു പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.