ദുരഭിമാനക്കൊല; വിവാഹത്തിന്റെ മൂന്നാം നാള്‍ യുവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ചെന്നൈയില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 24 കാരനായ മാരിശെല്‍വവും 20 വയസുകാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. ഒക്ടോബര്‍ 30 നാണ് സ്ഥലത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ഇവര്‍ വിവാഹിതരാകുന്നത്. ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ് മാരിശെല്‍വം. ഇവര്‍ ഇരുവരും ഒരേ സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകിട്ട് 6.45 ഓടെ അറംഗ സംഘം ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മാരിശെല്‍വവും കാര്‍ത്തികയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തേവര്‍ സമുദായക്കാരായിരുന്നിട്ടും കാര്‍ത്തികയുടെ പിതാവ് മുത്തുരാമലിംഗം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. കാര്‍ത്തികയുടെ വീട്ടുകാരുടെ അസാന്നിധ്യത്തിലായിരുന്നു ക്ഷേത്രത്തില്‍ വച്ച് വിവാഹം നടന്നത്. അന്നുവൈകിട്ടപതന്നെ മാരിശെല്‍വത്തിന!്‌റെ വീട്ടിലെത്തി കാര്‍ത്തികയുടെ വീട്ടുകാര്‍ ബഹളം വെച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 6.45ഓടെ കാര്‍ത്തികയുടെ പിതാവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ബൈക്കുകളിലെത്തുകയും വീട്ടിലുണ്ടായിരുന്ന ഇരുവരെയും വാക്കത്തികൊണ്ട് തുരുതുരെ വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിപ്‌കോട്ട് പൊലീസെത്തി മൃതദേഹങ്ങള്‍ തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുത്തുരാമലിംഗത്തിനും മറ്റ് 5 പേര്‍ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെല്ലാവരും ഒളിവിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

spot_img

Related news

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം

റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക്...

വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന...

മുംബൈയിൽ കനത്ത മഴയും വെള്ളക്കെട്ടും; റെഡ് അലർട്ട്: വിമാനങ്ങൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മുംബൈയിൽ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇതേത്തുടർന്ന് മും​ബൈ​യി​ൽ ​നി​ന്ന് വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. നി​ര​വ​ധി...

കേന്ദ്ര ബജറ്റ് ജൂലായ് 23ന്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജൂലായ് 22ന് തുടങ്ങുമെന്ന് കേന്ദ്ര പാര്‍ലമെന്ററി മന്ത്രി...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...