എറണാകുളം ആലുവയില്‍ അച്ഛന്‍ വിഷം നല്‍കിയ കുട്ടി പെണ്‍മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പതിനാല് വയസുകാരി മരിച്ചത്. ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലാണെന്നത് മൂലമാണ് പിതാവ് കുട്ടിക്ക് വിഷം നല്‍കിയത്. കളനാശിനിയാണ് ഇയാള്‍ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസ് (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ദുരഭിമാനക്കൊല; ആലുവയില്‍ അച്ഛന്‍ വിഷം നല്‍കിയ കുട്ടി മരിച്ചു.
ഒക്ടോബര്‍ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നല്‍കിയത്. ഇയാള്‍ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായില്‍ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.