മലപ്പുറം: മലയാളി ഫുട്ബോള്‍ ആരാധകരുടെ മനം നിറച്ചുകൊണ്ട് സന്തോഷ് ട്രോഫി കിരീടം കേരളം സ്വന്തമാക്കിയിരിക്കുകയാണ്. ജിജോ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കിയത്. എന്നാല്‍ തന്റെ അവസാന മത്സരമായിരുന്നു സന്തോഷ് ട്രോഫി ഫൈനല്‍ എന്ന് വ്യക്തമാക്കുകയാണ് ജിജോ ജോസഫ്. സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജിജോ ജോസഫിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ ശ്രദ്ധിക്കാനാണ് സന്തോഷ് ട്രോഫി മതിയാക്കുന്നതെന്ന് ജിജോയുടെ പ്രതികരണം.