ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ പരീക്ഷകൾ നടക്കുന്നതിനാൽ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം കണക്കിലെടുക്കാമെന്നും എന്നാൽ ലിസ്റ്റ് ചെയ്യുന്ന തീയതി ഇപ്പോൾ പറയാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി.രമണ വ്യക്തമാക്കി.