ചെന്നൈയില്‍ കാലവര്‍ഷം ശക്തമായതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. ചെന്നൈയില്‍ 27 വര്‍ഷത്തിനിടെ ഇന്നലെ പെയ്തത് റെക്കോര്‍ഡ് മഴയാണ് . 1996 ന് ശേഷം ആദ്യമായി ജൂണില്‍ ചെന്നൈയടക്കം പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 140 മില്ലിമീറ്റര്‍ മഴ പെയ്തു. &ിയുെ;ചെന്നൈയില്‍ പറന്നിറങ്ങേണ്ട 10 വിമാനങ്ങള്‍ ബെംഗളൂരു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയില്‍ പുറപ്പെടേണ്ട വിമാനങ്ങള്‍ മഴയെ തുടര്‍ന്ന് വൈകുകയാണ്. വിമാനങ്ങള്‍ എപ്പോള്‍ പുറപ്പെടുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചെന്നൈയിൽ കാൽ നൂറ്റാണ്ടിന് ശേഷമുള്ള അതിതീവ്ര മഴ; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു, സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
