ബംഗളൂരു നഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി യാത്രക്കാരി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരി ഭാനു രേഖ (22) ആണ് മരിച്ചത്. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലാണു കാറു മുങ്ങിയത്.
ദുരന്ത നിവാരണ സേനയെത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി ആളുകൾ അടിപ്പാതയിൽ കുടുങ്ങിയിരുന്നു എന്നാണ് വിവരം.ഭാനുവിന്റെ കുടുംബാംഗങ്ങളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി കണ്ടു. യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു
നഗരത്തില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും. മഴയെ തുടര്‍ന്ന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ എല്ലാം വെള്ളത്തിനടയിലായി. പലയിടത്തും മരച്ചില്ലകള്‍ ഒടിഞ്ഞു വീണു ഗതാഗത തടസമുണ്ടായി.
മെയ് 25 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
.മല്ലേശ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ബംഗളൂരുവിന്റെ ചില ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.