തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്നും കാൽ തെന്നി വീണ് ഹെഡ് നഴ്സ് മരണപ്പെട്ടു..ഹെഡ് നഴ്സ് മിനിമോളെയാണ് (48) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.പുതുതായി നിർമ്മിക്കുന്ന ഓംങ്കോളജി കെട്ടിടത്തിന് ഒന്നാം നിലയിൽ നഴ്സിംഗ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദർശിക്കാൻ പോയ സമയത്താണ് സംഭവം.കാൽ തെന്നി 15 അടിയോളം താഴേക്ക് വീഴുകയായിരുന്നു.തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു തുടർന്ന് ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനിയായ ഇവർ മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ് നെഴ്സായി ജോലിയിൽ പ്രവേശിച്ചത്