കൊല്ലത്ത് കിളിക്കൊല്ലൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. ചാത്തിനാംകുളം സ്വദേശിയായ വിജയന്‍ (61) ആണ് പിടിയിലായത്. നാല് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതി നാലുമാസംമുമ്പ് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി ബലംപ്രയോഗിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഡി എന്‍ എ പരിശോധന നടത്തിയാണ് പിടികൂടിയത്.