തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സര്‍ക്കാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്കും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി തീരുമാനം. സംസ്ഥാന സര്‍ക്കാര്‍, ഡിജിപി, സിബിഐ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി ഹൈക്കോടതി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മേയര്‍ ആര്യ രാജേന്ദ്രനും ഡി ആര്‍ അനിലിനും കോടതി നോട്ടീസ് അയച്ചു