മുന്‍ അധ്യാപകനെതിരെയുള്ള പീഡന പരാതി: അഞ്ച് പേരുടെ കൂടി മൊഴിയെടുത്തു

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ, രാജിവച്ച സിപിഐഎം നഗരസഭാ അംഗവും മലപ്പുറം സെന്റ്. ജെമ്മാസ് സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുമായ കെ വി ശശികുമാറിനെതിരായ കൂടുതല്‍ പീഡന പരാതികളില്‍ പൊലീസ് അഞ്ച് പേരുടെ കൂടി മൊഴിയെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അഞ്ച് യുവതികളുടെ മൊഴിയാണ് എടുത്തതെന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പറഞ്ഞു.

ഇവര്‍ക്കിപ്പോള്‍ 40 വയസിന് മുകളില്‍ പ്രായമുണ്ട്. പോക്‌സോ വരുന്നതിന് മുമ്പാണ് ഈ ലൈംഗികാതിക്രം നടന്നത് എന്നതിനാല്‍ ഇവരുടെ പരാതിയില്‍ ഏത് വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. 2012ലാണ് പോക്‌സോ നിയമം നിലവില്‍ വന്നത്. ഇവരെ കൂടാതെ ഒരു സാക്ഷിയുടെ കൂടി മൊഴിയെടുത്തിട്ടുണ്ട്.

നിലവില്‍ 22 വയസുള്ള യുവതിയുടെ പരാതിയിലാണ് ശശികുമാറിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. ഈ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ പരാതിയാണ് ഇയാളുടെ അറസ്റ്റിനാധാരം. ഈ കേസില്‍ ഇയാളെ ഈ മാസം 28വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണെന്നും എസ്‌ഐ അറിയിച്ചു.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...