ഹറമൈന്‍ സ്‌നേഹ സാന്ത്വന സ്പര്‍ശ കുടുംബ സംഗമവും ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ സമര്‍പ്പണവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഏഴിന് കുളമംഗലം എ എം എല്‍ പി സ്‌കൂളില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുന്‍സിപ്പാലിറ്റിയിലെയും പരിസരപ്രദേശങ്ങളിലെയും കാലങ്ങളായി രോഗശയ്യയിലായ സഹോദരങ്ങളെയും ഭിന്നശേഷിക്കാരായവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായാണ് സംഗമം നടത്തുന്നത്. സംഗമം വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെടി ജലീല്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.ഒപ്പം പാട്ടുകാരായ സല്‍മാന്‍ ആതവനാട്, റംഷാദ് ഇരുമ്പിളിയം എന്നിവരും സംഗമത്തിന്റെ ഭാഗമാകും. വള്ളുവനാട് ചെമ്പരത്തി നയിക്കുന്ന നാടന്‍പാട്ടോടുകൂടിയാണ് പരിപാടി സമാപിക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്ത സമ്മേളനത്തില്‍ ഹറമൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി നൗഷാദ് നാലകത്ത്, പ്രസിഡന്റ് പാലാറ സൈനുദ്ദീന്‍, മുഖ്യരക്ഷാധികാരികളായ ഖാലിദ് വിടി, ശരീഫ് ഹാജി, കമ്മിറ്റിയംഗം റിയാസ് വികെ തുടങ്ങിയവര്‍ പങ്കെടുത്ത സംസാരിച്ചു.