മലപ്പുറം: സിഐസി ( കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് സംഘടനയുടെ) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച ഹക്കീം ഫൈസി അദൃശേരിക്കൊപ്പം കൂട്ടരാജി. 118 പേരാണ് ഹക്കീം ഫൈസി അദൃശ്ശേരിക്കൊപ്പം രാജിവെച്ചത്.
തന്റെ രാജി സാദിഖലി ശിഹാബ് തങ്ങളെ സമ്മര്‍ദ്ദപ്പെടുത്തി വാങ്ങിയതാണെന്ന് ഹക്കീം ഫൈസി അദൃശേരി പറഞ്ഞു. മലപ്പുറം പാങ്ങ് വഫ കോളേജ് ക്യാമ്പസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഹക്കീം ഫൈസി നിലപാടുകള്‍ വ്യക്തമാക്കിയത്.