രാജ്യത്തെ നടുക്കിയ ഹാഥ്‌രസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി കുറ്റക്കാരനെന്ന് കോടതി. 20കാരനായ സന്ദീപിനെയാണ് എസ് സി/ എസ്‌ടി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മറ്റ് പ്രതികളായ ലവ് കുശ് (23), രവി (35), രാം കുമാർ (26) എന്നിവരെ കോടതി വെറുതെ വിട്ടു.
2020 സെപ്‌തംബറിലാണ് ഉത്തര്‍പ്രദേശിലെ ഹാഥ്‌രസ്‌സ് ജില്ലയിലെ ബൂല്‍ഗര്‍ഹിയില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡൽഹിയിലെ ആശുപത്രിയില്‍ പതിനഞ്ച് ദിവസത്തോളം മരണത്തോട് പോരാടിയാണ് പെണ്‍കുട്ടി വിടവാങ്ങിയത്.