കൊച്ചുമകന്‍ മുത്തച്ഛനേയും മുത്തശിയേയും കൊലപ്പെടുത്തി. തൃശൂര്‍ വടക്കേക്കാടാണ് കൊലപാതകം നടന്നത്. വടക്കേക്കാട് സ്വദേശി അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മാനസികാരോഗ്യത്തിന് ചികിത്സയിലുള്ള കൊച്ചു മകനാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൊച്ചുമകന്‍ അക്മല്‍ (27) ആണ് പിടിയിലായത്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മംഗലാപുരം ഭാഗത്തേക്കാണ് പോയതെന്ന സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.