വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിടാനാണ് സര്‍ക്കാര്‍ തീരുമാനം: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ചില മതസംഘടനകള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സാവധാനത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും മുസ് ലിം ലീഗ് എംഎല്‍എ പി ഉബൈദുള്ളയും പറഞ്ഞു.വഖഫ് ബോര്‍ഡിന്റെ ഒരു തുണ്ട് ഭൂമിപോലും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ പച്ചയും യുപിയില്‍ കാവിയും ഉടുക്കുന്ന സംഘടനകളാണ് വഖഫ് ബോര്‍ഡിന്റെ സ്ഥലങ്ങള്‍ കൈമാറിയത്. ആ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനമായതായി മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള പതിനാല് ജില്ലകളിലെയും വഖഫ് വിശദാംശങ്ങള്‍ അടങ്ങുന്ന ലിസ്റ്റ് പൂര്‍ണമായും റവന്യു വകുപ്പിനെ അറിയിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത വഖഫ് വസ്തുകളും മറ്റും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വഖഫ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പരസ്യം ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...