താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍അപകടം മനുഷ്യ നിർമിതമാണോ എന്ന കാര്യമെല്ലാം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഗവർണർ പ്രതികരിച്ചു
മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ച പരപ്പനങ്ങാടിയിലെ ദുരന്തബാധിതരുടെ വീടാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.
ബോട്ട് അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള മുൻകാല റിപ്പോർട്ടുകൾ നടപ്പാക്കണം.അപകടം മനുഷ്യ നിർമിതമാണോ എന്ന കാര്യമെല്ലാം അന്വേഷണ റിപ്പോർട്ട് വന്ന ശേഷം മാത്രമേ പറയാൻ കഴിയൂവെന്നും ഗവർണർ പ്രതികരിച്ചു
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തി ഗവര്‍ണര്‍ സന്ദര്‍ശിച്ചു.