ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ഈദ് ഗാഹില്‍ പങ്കെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ എത്തിയാണ് ഗവര്‍ണര്‍ ഈദ് ഗാഹില്‍ പങ്കെടുത്തത്.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വിവിധിയിടങ്ങളിലാണ് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാള്‍ ദിനം വിശ്വാസികള്‍ പള്ളികളില്‍ പെരുന്നാള്‍ നിസ്കരിക്കുന്നതിന് പകരം ഇത്തരം ഈദ് ഗാഹുകളിലാണ് പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുന്നത്. ഇതിന് പ്രത്യേക പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.