നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളില്‍ ഒന്നാണെന്ന അവകാശവാദം ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളില്‍ ഒന്നാണെന്ന അവകാശവാദം ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച പഴയ വാദങ്ങള്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.
500, 1000 നോട്ടുകല്‍ പിന്‍വലിക്കാന്‍ റിസര്‍വ്ബാങ്ക് ശുപാര്‍ശ ചെയ്തിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ട് നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും പറയുന്നു.

2010-2011 മുതല്‍ 2015-2016 വരെ 500 ന്റെ നോട്ടുകളുടെ വിനിമയത്തില്‍ 76.4 ശതമാനത്തിന്റെയും ആയിരത്തിന്റെ വിനിമയത്തില്‍ 109 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി. ഈ സാഹചര്യത്തില്‍, കള്ളപ്പണം വെളുപ്പിക്കലും വ്യാജനോട്ടടിയും അനധികൃത സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പഴയ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ സീരീസ് പുറത്തിറക്കിയതെന്നും ധനമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

spot_img

Related news

ഒഡീഷയില്‍ ട്രെയിനുകൾ കൂട്ടിയിടിച്ചു; 6 മരണം,50 പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചു. 6...

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ; കാർ മുങ്ങി യാത്രക്കാരി മരിച്ചു

ബംഗളൂരു ന​ഗരത്തിൽ നാശം വിതച്ച് കനത്ത മഴ തുടരുന്നു. നഗരത്തിലെ അടിപ്പാതയിലുണ്ടായ...

ആസ്വാദകരെ ആവേശത്തിലാഴ്ത്തി മലൈ കോട്ടൈ വാലിപന്‍ ടീസര്‍ പുറത്ത്..

മലയാള സിനിമാ ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലൈ കോട്ടൈ വാലിപന്റെ ഡീസല്‍...

മെയ് 23 മുതല്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാം, ഒരേ സമയം 20,000 രൂപ വരെ; സെപ്റ്റംബര്‍ 30 വരെ 2000 രൂപ നോട്ട് ഉപയോഗിക്കാം

രാജ്യത്ത് വിതരണരംഗത്ത് മറ്റു മൂല്യങ്ങളിലുള്ള നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥിതി വരുന്നത്...

LEAVE A REPLY

Please enter your comment!
Please enter your name here