സ്വര്‍ണ വില കുത്തനെ കൂടി; പവന് 44160 രൂപ

സ്വര്‍ണവിലയില്‍ വന്‍വര്‍ധന. പവന് 1120 രൂപ ഒറ്റയടിക്ക് വര്‍ധിച്ചു. ഒരു പവന് 44160 രൂപയാണ് വില. ഗ്രാമിന് 5540 രൂപയും. മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില.

വ്യാഴാഴ്ച രേഖപ്പെടുത്തിയ മാസത്തിലെ ഉയര്‍ന്ന നിലവാരമായ 43,200 രൂപ തന്നെയാണ് വെള്ളിയാഴ്ചയിലെയും സ്വര്‍ണ വില. പവന് 280 രൂപ വര്‍ധിച്ചാണ് വ്യാഴാഴ്ച സ്വര്‍ണ വില 43,200 രൂപയിലേക്ക് എത്തിയത്. ഗ്രാമിന് 35 രൂപയും വര്‍ധിച്ച് 5,400 രൂപയിലാണ് സ്വര്‍ണ വില. എട്ട് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1,000 രൂപയ്ക്ക് മുകളിലാണ് ഇടിവുണ്ടായത്. ഒക്ടോബര്‍ മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് തുടങ്ങിയ വര്‍ധനവ് 44160 രൂപ നിലവാരത്തിലാണ് എത്തി നില്‍ക്കുന്നത്.

ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. 7 ദിവസത്തിനിടെ 1,000 രൂപയാണ് വര്‍ധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച് 42,000 രൂപയിലായിരുന്നു സ്വര്‍ണ വില. 7ാം തീയതി രാവിലെയും വൈകീട്ടുമായി 520 രൂപ വര്‍ധിച്ചു. രാവിലെ 200 രൂപയും വൈകീട്ട് 320 രൂപയുമാണ് വര്‍ധിച്ചത്.

spot_img

Related news

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക...

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...