സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് റെക്കോര്‍ഡ് വില. ഒരു പവന് സ്വര്‍ണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്, ഇതോടെ ഒരു ഗ്രാമിന് 35 രുപ കയറി വില 5270 രൂപയായി. 2020 ആഗസ്റ്റ് ഏഴിന് രേഖപ്പെടുത്തിയ 42,000 രൂപയായിരുന്നു മുന്‍ റെക്കോര്‍ഡ്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1938 ഡോളറിലാണ് ഇടപാടുകള്‍ പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ മൂന്ന് വര്‍ഷം മുന്‍പ് രേഖപ്പെടുത്തിയ 2077 ഡോളറാണ് റെക്കോര്‍ഡ്
