ഗോ ഫസ്റ്റ് സര്‍വീസ് പ്രതിസന്ധി ; കണ്ണൂര്‍ വിമാനത്താവളം വന്‍ പ്രതിസന്ധിയില്‍

കണ്ണൂര്‍ വിമാനത്താവളം വന്‍ പ്രതിസന്ധിയില്‍. ഗോ ഫസ്റ്റ് സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ മുഖ്യ കാരണം.
പ്രതിമാസം 240 സര്‍വീസുകള്‍ നടത്തിയിരുന്ന ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയതാണ് ഇന്ന് കിയാല്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിദേശ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ ‘പോയന്റ് ഓഫ് കോള്‍’പദവിക്കായി കിയാല്‍ തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. കണ്ണൂര്‍ വിമാനത്താവളം മെട്രോ നഗരത്തിലല്ല എന്ന ഒറ്റ കാരണത്താലാണ് പോയന്റ് ഓഫ് കോള്‍ സ്റ്റാറ്റസ് കേന്ദ്രം നല്‍കാതിരിക്കുന്നത്.

വലിയ വിമാനങ്ങളുപയോഗിച്ച് രാജ്യാന്തര സര്‍വീസുകളടക്കം നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ പിന്മാറ്റവും വിമാനതാവളത്തിന്റെ കിതപ്പിന് കാരണമായി. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ എയര്‍ലൈനുകള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനതാവളമാണ് ഇന്ന് കണ്ണൂര്‍. സര്‍വീസുകളുടെ കുറവ് വിമാന താവളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലുള്ള സര്‍വീസുകള്‍ക്ക് വലിയ ടിക്കറ്റ് നിരക്കുമാണ്. സ്വഭാവികമായും യാത്രക്കര്‍ കരിപ്പൂര്‍ , മംഗളൂരു വിമാന താവളത്തെ ഇപ്പോള്‍ കൂടുതലായി ആശ്രയിക്കുന്നു.

2018 ഡിസംബര്‍ 9 ന് അബുദാബിയിലേക്ക് ആദ്യ വിമാനം കണ്ണൂരില്‍ നിന്നു പറന്നുയരുമ്പോള്‍ ഒരു നാടിന്റെ യാത്ര സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മലബാറിന്റെ സമഗ്ര വികസനത്തിനും ഈ വിമാനതാവളം കാവാടമാകുമെന്നും കരുതി. ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സര്‍വീസ് 50 ലേക്ക് ഉയര്‍ന്നു , ആഴ്ച്ചയില്‍ 65 രാജ്യാന്തര സര്‍വീസ് എന്ന നേട്ടവും കിയാല്‍ സ്വന്തമാക്കി. ഈ കാലയളവില്‍ 10 ലക്ഷം പേരും കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ണൂര്‍ വിമാന താവളം മുന്നോട്ടു പോകാനാവാതെ കിതയ്ക്കുകയാണ്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...