രക്തം നൽകൂ, ജീവൻ പങ്കുവയ്ക്കൂ

ജൂൺ 14 ലോക രക്തദാന ദിനമാണ്. രക്തം ദാനം ചെയ്യുന്നത് ജീവന്‍ ദാനം ചെയ്യുന്നതിന് തുല്യമാണ്

രക്തദാനം വഴി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്

അപകടങ്ങൾ, മറ്റ് അസുഖങ്ങൾ എന്നിവ മൂലം പ്രതിദിനം നൂറുകണക്കിനാളുകൾക്ക് രക്തം ആവശ്യമായി വരാറുണ്ട്.

രക്തദാനം പലർക്കും മടിയുള്ള കാര്യമാണ്. എന്നാൽ നിശ്ചിത ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് മൂലം ദാതാവിന് പല ഗുണങ്ങളും ഉണ്ട്

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നുരക്തദാനം രക്തത്തിലെ ഇരുമ്പിന്റെ അളവ് തുലനാവസ്ഥയിൽ നിലനിർത്തുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.ശരീര ഭാരം നിയന്ത്രിക്കുന്നുരക്തദാനം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ അഭിപ്രായത്തിൽ, 450 മില്ലി രക്തം ദാനം ചെയ്യുമ്പോൾ ദാതാവിന്റെ ശരീരത്തിൽ നിന്ന് 650 കലോറി കുറയുംഹീമോക്രോമറ്റോസിസിനെ തടയുന്നുരക്തം ദാനം ചെയ്യുന്നത് വഴി ശരീരത്തിൽ ഇരുമ്പിന്റെ അമിത ആഗിരണം കുറയും. ഇത് ഹീമോക്രോമറ്റോസിസിനെ തടയുന്നു2004 ലാണ് ലോകാരോഗ്യ സംഘടന ആദ്യമായി രക്തദാന ദിനം ആചരിച്ചത്. രക്തം നൽകൂ, പ്ലാസ്മ നൽകൂ, ജീവൻ പങ്കുവയ്ക്കൂ എന്നതാണ് ഈ വർഷത്തെ സന്ദേശം

spot_img

Related news

ഭക്ഷ്യവിഷബാധ; എറണാകുളം തൃക്കാക്കര ആര്യാസ് ഹോട്ടല്‍ അടപ്പിച്ചു, ആര്‍ടിഒയും മകനും ചികിത്സ തേടി

കൊച്ചി എറണാകുളം ആര്‍.ടി.ഒയും മകനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവര്‍ ഭക്ഷണം കഴിച്ച...

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...

കൊതുകുകളെ ഇല്ലാതാക്കുന്ന നിര്‍മ്മിത കൊതുകുകള്‍; വാര്‍ത്ത പുറത്തുവിട്ട് ബില്‍ ഗേറ്റ്‌സ്

കൊതുകുകള്‍ തന്നെ കൊതുകുകളെ ഇല്ലാതാക്കും എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അത്തമൊരു...

ഓഗസ്റ്റ് മാസം ഒന്നു മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നതായി അറിയാമോ

പത്ത് മാസത്തെ അമ്മയും കുഞ്ഞും പൊക്കിള്‍കൊടി ബന്ധം അവസാനപ്പിച്ച് പുറത്തു വരുന്ന...