കൊച്ചി നഗരത്തില്‍നിന്നുള്ള മാലിന്യം തള്ളിയത് മലപ്പുറത്ത്. കൂട്ടത്തില്‍നിന്നു കിട്ടിയ ബില്ലിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് വന്ന വഴി കണ്ടെത്തി നാട്ടുകാര്‍. തുടര്‍ന്ന് പൊലീസിനെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചു. കൊളായിയ്ക്കു സമീപം ഇരുമ്പുഴി കരുവാഞ്ചേരി പറമ്പിലെ കുന്നിന്‍ ചെരിവില്‍ ഒഴിഞ്ഞ പറമ്പിലാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. താഴ്ഭാഗത്തെ ജനവാസകേന്ദ്രത്തിലേക്ക് ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ കാര്യമന്വേഷിച്ചത്. ഹോട്ടലുകളിലെയും കടകളിലെയും മാലിന്യമായിരുന്നു. പ്ലാസ്റ്റിക് കവറുകളും പാല്‍ കവറുകളും മദ്യക്കുപ്പികളുമൊക്കെയുണ്ടായിരുന്നു.
ഇതില്‍ നിന്നാണ് എറണാകുളം സൗത്തിലെ ഹോട്ടലിന്റെ ബില്ല് കിട്ടിയത്. ആ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് കാര്യമറിഞ്ഞത്. അവിടെനിന്നു സ്ഥിരമായി കാശിന് മാലിന്യം ശേഖരിച്ചു പോകുന്ന സംഘത്തിന് കൊടുത്തതാണിത്. കോട്ടയ്ക്കലി!ല്‍ നിന്നുള്ള സംഘമാണ് മാലിന്യം കൊണ്ടുപോകാറുള്ളതെന്നും പറഞ്ഞു. നാട്ടുകാര്‍ സംഘത്തെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് സ്വന്തമായി മാലിന്യ സംസ്‌കരണ കേന്ദ്രമുണ്ടെന്നാണ് പറഞ്ഞത്. ഇതോടെയാണ് മഞ്ചേരി പൊലീസിനെ അറിയിച്ചത്. ആനക്കയം പഞ്ചായത്തില്‍ പരാതിയും നല്‍കി. ഇന്നലെ വൈകിട്ട് പഞ്ചായത്ത് അംഗം അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.