നിറഞ്ഞ ചിരി ; മലയാളത്തിലെ ഹാസ്യത്തിന്റെ താളം മാറ്റിയ ചിരി-ഇന്നസെന്റിന്റെ വിയോഗം ചലചിത്രമേഖലക്ക് നികത്താനാകാത്ത നഷ്ടം

ഒരൊറ്റ വേഷത്തിലും സംസാരഭാഷയുടെ  നിഷ്കളങ്കത കൈവിടാൻ ഇന്നസെന്റിനായില്ല.ആ ശൈലി മലയാളത്തിലെ ഹാസ്യത്തിന്റെ താളം മാറ്റി. ശരീരത്തിന്റെ ചലനവൈകൃതങ്ങളിലല്ല ആ  ഹാസ്യം കേന്ദ്രീകരിച്ചത്. സ്വാഭാവികവും തെളിഞ്ഞതുമായ നാട്ടുഭാഷയുടെ പ്രയോഗത്തിലാണ്. തൃശൂർ ഭാഷ എന്ന് അതിനെ വിശേഷിപ്പിച്ചു.

പക്ഷേ പറങ്കിമലയിൽ ടി ജി രവി ഉപയോഗിച്ച തൃശൂർ ഭാഷയായിരുന്നില്ല അത്. സൂക്ഷ്മ വിശകലനത്തിൽ ഇരിങ്ങാലക്കുടയിലെയും മാപ്രാണത്തെയും നസ്രാണിഭാഷയുടെ തെളിമയായിരുന്നു ഇന്നസെന്റിന്റേത്. മനസ്സിൽനിന്ന് ഒഴുകിയെത്തുംപോലെ അത് കാണിയിലേക്കിറങ്ങി. പിന്നണിയായി കൈയും കണ്ണും. തലയുടെ ചെറിയ ചലനം. കലകളില്ലാത്ത കണ്ണാടിപോലുള്ള മുഖത്തെ പേശികളുടെ വിറയൽ.

അതിനെല്ലാമപ്പുറത്ത് വില്ലൻ വേഷത്തിലും ക്യാരക്ടർ റോളിലുമെല്ലാം ചുണ്ടിൽ നിലനിന്ന പുഞ്ചിരി. ഇത്രയും മതിയായിരുന്നു ഇന്നസെന്റിന് മലയാളസിനിമയെ തന്റേതാക്കാൻ. അതാകട്ടെ കാഴ്ചക്കാരനെ ചെടിപ്പിക്കാതെ ഒടുക്കം വരെയും കൊണ്ടുചെന്നെത്തിക്കാനായതാണ് വിജയമായത്. റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായി  കൊളുത്തിവിട്ട ഭാഷയുടെയും ചലനങ്ങളുടെയും  നിഷ്്ക്കളങ്കതയാണ് മലയാളം സ്നേഹിച്ചത്.

അതിന് അനിതരസാധാരണമായ ഒഴുക്കുണ്ടായി. ഹാസ്യത്തിനായി സൃഷ്ടിക്കപ്പെട്ടതായിരുന്നില്ല പലപ്പോഴും ആ ചലനവും സംസാരവും. ഇരിങ്ങാലക്കുടയിലെ പഴയ നാട്ടുവഴികളിലും കവലയിലും വെടിപറഞ്ഞ നാടൻ മനുഷ്യന്റെ ഉള്ളിൽ നിന്നുരുത്തിരിഞ്ഞ സ്വാഭാവിക വർത്തമാനവും നോട്ടവുമായിരുന്നു.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...