കൊച്ചി | രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 11 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് ലീറ്ററിന് 10.02 രൂപയാണ്, ഡീസലിന് 9.41 രൂപയും.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 116.32 രൂപയും ഡീസലിന് 103.13 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 114.33 രൂപ, ഡീസലിന് 101.24. കോഴിക്കോട് പെട്രോളിന് 114.49 രൂപയും ഡീസലിന് 101.42 രൂപയുമാണ് വില.