രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനം. ഇനി മുതല്‍ എല്ലാ രാജ്യാന്തര സര്‍വീസുകളും പഴയതുപോലെ തുടരും. 40 രാജ്യങ്ങളുടെ 60 എയര്‍ലൈനുകള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താം. വിമാനങ്ങളിലെയും വിമാനത്താവളങ്ങളിലെയും കൊവിഡ് നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന നിബന്ധനകള്‍ പ്രകാരം ആഴ്ചയില്‍ ആകെ 2000 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കുകള്‍ വളരെ കൂടുതലുമായിരുന്നു. പുതിയ നിബന്ധനകള്‍ പ്രകാരം ഇനി മുതല്‍ ആഴ്ചയില്‍ 4700 സര്‍വീസുകള്‍ നടത്താം. വിമാന സര്‍വീസുകള്‍ പഴയതുപോലെ ആകുന്നതോടെ ടിക്കറ്റ് നിരക്കുകളിലും കുറവുണ്ടാവും.
കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഇനി മുതല്‍ പിപിഇ കിറ്റുകള്‍ ധരിക്കേണ്ടതില്ല. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് യാത്രക്കാരെ സാധാരണ രീതിയില്‍ പരിശോധിക്കാം.