പതിവായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ബില്‍ ‘ചില്ലറ’ ആയി നല്‍കി പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം

വൈദ്യുതി മുടക്കം പതിവായതോടെ കെഎസ്ഇബി ഓഫീസിലെത്തി ബില്‍ ചില്ലറയായി എണ്ണിപ്പിച്ച് പഞ്ചായത്ത് അംഗത്തിന്റെ പ്രതിഷേധം. എണ്ണായിരം രൂപയുടെ ചില്ലറയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെക്കൊണ്ടി എണ്ണിച്ചത്. കൊല്ലം പത്തനാപരം തലവൂരിലാണ് സംഭവം. തലവൂര്‍ പഞ്ചായത്ത് രണ്ടാലുംമൂട് വാര്‍ഡ് അംഗം സി രഞ്ജിത്താണ് പ്രതിഷേധസൂചകമായി വൈദ്യുതി ബില്‍ ചില്ലറയായി നല്‍കിയത്. കെഎസ്ഇബിയുടെ പട്ടാഴി സെക്ഷന്‍ ഓഫീസിലാണ് സംഭവം.

തലവൂരിലെ വൈദ്യുതി ബില്‍ അടയ്ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. മേഖലയിലെ ഒമ്പതു പേരുടെ ബില്‍ തുകയായ എണ്ണായിരം രൂപ ചില്ലറയായി നല്‍കുകയായിരുന്നു.

ബില്ലുകളും തുകയും പ്രത്യേകം കവറുകളിലാക്കി കെട്ടി വലിയ സഞ്ചിയിലാക്കി തോളില്‍ ചുമന്നാണ് രഞ്ജിത്ത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെത്തിയത്. 325, 1500, 950 എന്നിങ്ങനെ വ്യത്യസ്തമായ ബില്‍ തുകകളായിരുന്നു ഓരോ ബില്ലിലും അടയ്‌ക്കേണ്ടിയിരുന്നത്.

ഒന്ന്, രണ്ട് അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളാണ് ബില്‍ തുകയായി നല്‍കിയത്. കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും ഒരുമിച്ചിരുന്നാണ് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയത്.

ദിവസം 20ല്‍ ഏറെ തവണ വൈദ്യുതി മുടങ്ങുന്നത് തലവൂരില്‍ പതിവാണെന്ന് രഞ്ജിത്ത് പറഞ്ഞു. പലതവണ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വൈദ്യുതി ബില്‍ തുക നാണയങ്ങളായി നല്‍കിയത്. ഇനിയും വൈദ്യുതി മുടക്കം പരിഹരിക്കാന്‍ നടപടി ആയില്ലെങ്കില്‍ അടുത്ത തവണ വാര്‍ഡിലെ മുഴുവന്‍ വൈദ്യുതി ബില്ലുകളും പിക്കപ്പ് വാഹനം വിളിച്ച് നിറയെ നാണയമായി കൊണ്ടുവരുമെന്നും സെക്ഷന്‍ ഓഫീസ് ജീവനക്കാരെ രഞ്ജിത്ത് അറിയിച്ചു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...