സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടത്: 77-ാം സ്വാതന്ത്ര്യദിന സന്ദേശവുമായി മുഖ്യമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 77-ാം ആഘോഷ നിറവില്‍ കേരളവും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ മുഖ്യമന്ത്രി സ്വീകരിച്ചു സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ലെന്നും സ്വാതന്ത്ര്യ ദിനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഒരുമയെ പുറകോട്ടടിക്കാനുള്ള നീക്കങ്ങളെ മുളയിലെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും ഉപകരിച്ചുവെന്നും 7 വര്‍ഷം കൊണ്ട് 84 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.

മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കഴിഞ്ഞ ഏഴുവര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. 2016ല്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 5.6 ലക്ഷംകോടി രൂപയായിരുന്നുവെന്നും ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 10.17 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴുവര്‍ഷം കൊണ്ട് 84 ശതമാനം വര്‍ധനയുണ്ടായി. പ്രതിശീര്‍ഷ വരുമാനം 54 ശതമാനം ഉയര്‍ന്നു. കടബാധ്യത കുറയ്ക്കാനായി. വ്യവസായം വര്‍ധിപ്പിക്കാന്‍ സംരംഭക വര്‍ഷമെന്ന പ്രത്യേക പദ്ധതിയുണ്ടാക്കിയതിലൂടെ 8300 കോടിയുടെ നിഷേപവും മൂന്ന് ലക്ഷം തൊഴിലും സൃഷ്ടിക്കാനായി. ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. അഞ്ച് വര്‍ഷം കൊണ്ട് കിഫ്ബി മുഖേന 65,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി. ഏഴ് വര്‍ഷത്തിനിടെ 1057 വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ക്ഷേമരംഗത്തും സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related news

തൊലി വെളുക്കാന്‍ വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; മലപ്പുറത്ത് എട്ടു പേര്‍ക്ക് അപൂര്‍വ വൃക്കരോഗം

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കണ്ണില്‍ക്കണ്ട ക്രീമുകള്‍ വാരിപ്പുരട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഇത്തരം ഊരും...

‘ഡിസീസ് എക്‌സ്’ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകം, 50 മില്യണ്‍ പേരുടെ ജീവനെടുക്കും

കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകമായ മഹാമാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന....

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത; മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത

സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ലീഗ് എം പിമാര്‍ക്കെതിരെ കെ ടി ജലീൽ; ഇ ഡിയെ പേടിച്ച് മിണ്ടുന്നില്ലെന്ന് ആരോപണം

മുസ്ലിം ലീഗ് എം പിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍...

ഇന്ത്യയിലെയും യു.കെയിലെയും നിക്ഷേപ സാധ്യതകള്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ശ്രദ്ധേയമായി മലയാളി ശബ്ദം

യു.കെയിലെയും ഇന്ത്യയിലെയും നിക്ഷേപ സാധ്യതകളെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത്...

LEAVE A REPLY

Please enter your comment!
Please enter your name here