കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിജോയ്ക്ക് സാമ്പത്തിക ബാധ്യതയുളളതായി ബന്ധുക്കള്‍ പറ!ഞ്ഞു. ശില്‍പ ഇറ്റലിയില്‍ ജോലിക്കു പോകാന്‍ 20 ലക്ഷത്തോളം രൂപ ചിലവായി. എന്നാല്‍ അവിടെ നിന്ന് ജോലി ശരിയാകാതെ തിരിച്ചു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയുളളതായി ബന്ധുക്കള്‍ പറഞ്ഞു.