പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി
മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ജനവിധി തേടും.അച്ചടക്ക ലംഘനം നടത്തിയതിന് മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കിയ മുൻ ലീഗ് സംസ്ഥാന സെക്രട്ടറിയാണ് പൊന്നാനി മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ സ്വദേശിയാണ് കെ.എസ് ഹംസ കേരള സ്റ്റീൽ ആൻ്റ് ഇൻഡസ്ട്രിയൽ ഫോറിൻ ലിമിറ്റഡിൻ്റെ മുൻ ചെയർമാൻ കൂടിയാണ് അദ്ദേഹം. പാർട്ടി ചിഹ്നത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി