കോഴിക്കോട്ടുനിന്ന് 24 മണിക്കൂര്‍ വിമാന സര്‍വീസ് വൈകും

കോഴിക്കോട് വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ വിമാനസര്‍വീസ് പുനരാരംഭിക്കല്‍ നീളും. റണ്‍വേ റീ കാര്‍പറ്റിങ് ജോലിക്കു വേണ്ടി പകല്‍ സമയം റണ്‍വേ അടച്ചിടുന്നത് ഇന്നലെ മുതല്‍ ഒഴിവാക്കാനാകുമെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍. റീ കാര്‍പറ്റിങ് ജോലി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവൃത്തികള്‍ ശേഷിക്കുന്നതിനാല്‍ റണ്‍വേയിലെ നിയന്ത്രണം നീക്കുന്നതു നീളും.

നിലവില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ റണ്‍വേ അടച്ചിടുന്നുണ്ട്. ജനുവരിയില്‍ ആരംഭിച്ച റീ കാര്‍പറ്റിങ് ജോലി ജൂണ്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയായിരുന്നു. പ്രവൃത്തി ഏറ്റെടുത്ത കമ്പനിക്ക് നവംബര്‍ വരെ ജോലി പൂര്‍ത്തിയാക്കാന്‍ കാലാവധിയുണ്ട്. മാസങ്ങള്‍ക്കു മുന്‍പുതന്നെ റീ കാര്‍പറ്റിങ് പൂര്‍ത്തിയാക്കാനായി.

റണ്‍വേയുടെ വശങ്ങളില്‍ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികള്‍ ഇതോടൊപ്പം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, സാങ്കേതിക കുരുക്കുകള്‍മൂലം മണ്ണു ലഭിക്കാതെ ഗ്രേഡിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് കുരുക്കുകള്‍ നീക്കി അനുമതി ലഭിച്ചപ്പോള്‍ മഴയുമായി. ഒരു വശത്ത് മണ്ണിട്ടു നിരപ്പാക്കല്‍ പൂര്‍ത്തിയാക്കി. മറുവശത്ത് ഗ്രേഡിങ് അവസാന ഘട്ടത്തിലാണ്. മഴയില്ലെങ്കില്‍ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. ഈ ജോലി പൂര്‍ത്തിയാകുന്നതുവരെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...