തനിക്കെതിരേ ഒരു സ്ത്രീയെ കരുവാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം; ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരേ പൊരുതുന്നത് തുടരും : ജിഗ്‌നേഷ് മേവാനി

തനിക്കെതിരേ ഒരു സ്ത്രീയെ കരുവാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വമാണെന്ന് പൊലീസുകാരിയെ ആക്രമിച്ചുവെന്ന കേസില്‍ അസം കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ട്വീറ്റ് ചെയ്തുവെന്ന ബിജെപി നേതാവിന്റെ പരാതിയിലായിരുന്നു ജിഗ്‌നേഷ് മേവാനിയെ അസംപൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന മേവാനിക്ക് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയായിരുന്നു പൊലീസുകാരിയെ ആക്രമിച്ചുവെന്ന കേസില്‍ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത്.

കേവലമൊരു ട്വീറ്റിന്റെ പേരിലാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും തന്നെ അറസ്റ്റ് ചെയ്ത് അസമിലെ ജയിലില്‍ അടച്ചത്. എന്ത് സന്ദേശമാണ് അവര്‍ക്കിതിലൂടെ നല്‍കാനുള്ളത് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഗൂഢാലോചനയായിരുന്നു അത്. ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരേ തന്റെ ജീവിതകാലം മുഴുവന്‍ പോരാടുമെന്നും ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു.

ചെയ്ത ട്വീറ്റിന്റെ പേരില്‍ താനിപ്പോഴും അഭിമാനിക്കുന്നു. സമാധാനവും മതസൗഹാര്‍ദ്ദവും പുലര്‍ത്താനാണ് താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഒരു നിയമനിര്‍മാതാവ് എന്ന നിലയില്‍ അതെന്റെ കര്‍ത്തവ്യമല്ലേ എന്നും ജിഗ്‌നേഷ് മേവാനി ചോദിച്ചു.

തന്നെ അറസ്റ്റ് ചെയ്ത രണ്ടുസംഭവങ്ങളും തെറ്റാണ്. ഇതൊരു ഗൂഢാലോചനയാണ്. ഗുജറാത്തിലെ ദലിതര്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ബിജെപി ഇതിനെല്ലാം വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് വരുന്നു എന്നതിനാലാണ് ഇപ്പോള്‍ തന്നെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങള്‍ക്ക് ഈ കളി മനസ്സിലായിട്ടുണ്ട്.

ഗുജറാത്തിലെ ജനപ്രതിനിധിയായി താന്‍ തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ തനിക്കറിയാമായിരുന്നു നിരവധി കേസുകളില്‍ ബിജെപി തന്നെ പെടുത്താന്‍ പോവുകയാണെന്ന്. ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയെ അസമില്‍ ലക്ഷ്യം വയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. അസം ജനതയും കോണ്‍ഗ്രസും തനിക്കു നല്‍കിയ പിന്തുണ വലിയ സഹായമായിരുന്നുവെന്നും ജി?ഗ്‌നേഷ് മേവാനി വ്യക്തമാക്കി.

spot_img

Related news

വയനാട് പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രം

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. വായ്പയായാണ് 529.50...

വീട്ടിലെ ഇരുമ്പ് ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം

ഗേറ്റ് വീണ് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നങ്കനല്ലൂരിലാണ് സംഭവം. മരിച്ചത് രണ്ടാം...

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്; ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന്‍ വി...

അമ്മ ഫോണ്‍ ഉപയോഗം വിലക്കി; ഇരുപതാംനിലയില്‍ നിന്നും ചാടി പതിനഞ്ചുകാരി ജീവനൊടുക്കി

ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാര്‍ വിലക്കിയതില്‍ മനം നൊന്ത് 15...

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം; ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്

രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയക്കെതിരെ...