ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയത്ത് നിയന്ത്രണംവിട്ട ഓട്ടോ മതിലില്‍ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. സംക്രാന്തി ചിറയില്‍ സുലൈമാന്റെ മകന്‍ റിയാസ് (32) ആണു മരിച്ചത്. റെയില്‍വേ ഓട്ടോ സ്റ്റാന്‍ഡിലെ െ്രെഡവറാണ്. ഓട്ടം പോയി തിരികെ വരുംവഴി, കഞ്ഞിക്കുഴി മടുക്കാനി വളവിനു സമീപം ബുധനാഴ്ച രാത്രി 10.15ന് ആണ് അപകടം. ഓട്ടോ ഓടിക്കുന്നതിനിടെ റിയാസിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതായും തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.

ഓട്ടോയില്‍ കുടുങ്ങിയ ഡ്രൈവറെ ഈസ്റ്റ് പൊലീസ് പുറത്തെടുത്തു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നു മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നു പൊലീസ് പറഞ്ഞു. അവിവാഹിതനാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: റംല. സഹോദരങ്ങള്‍: റഫീക്ക്, റിയാദ്.

spot_img

Related news

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,14,159...

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...