അങ്കമാലി കുറുമശ്ശേരിയില്‍ ഗൃഹനാഥനും ഭാര്യയും 36 കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന്‌പേരെ വീട്ടിനകത്ത് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മകന്റെ വന്‍ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
പാറക്കടവ് എന്‍എസ്എസ് സ്‌കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്. വിദേശ ജോലി നല്‍കാമെന്ന് പറഞ്ഞ് ഷിബിന്‍ പലരില്‍നിന്നും പണം വാങ്ങിയിരുന്നു. ഇത് എജന്റിന് കൈമാറിയെങ്കിലും ജോലി നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ വന്‍ തുകയുടെ ബാധ്യത വന്നു. പണം നല്‍കിയവര്‍ക്ക് തിരിച്ചുനല്‍കാമെന്ന കാലാവധി കഴിഞ്ഞിട്ടും നല്‍കാന്‍ സാധിക്കാതെ വന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കരുതുന്നു.