പാലക്കാട്: വിത്തനശ്ശേരിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.
ബാലകൃഷ്ണന്റെ ഭാര്യ ആറ് വര്‍ഷം മുമ്പാണ് മരിച്ചത്. മകന്റെ ഭാര്യയും മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . നെന്മാറ പൊലീസ് തുടരന്വേഷണം നടത്തും.
39 വയസുളള മുകുന്ദന്‍ വര്‍ഷങ്ങളായി കടുത്ത പ്രമേഹ രോ?ഗിയാണ് . പ്രമേഹം മൂര്‍ച്ഛിച്ച് കാല്‍ മുറിക്കേണ്ട അവസ്ഥയും വന്നു. ഇടക്കിടക്ക് ബോധക്ഷയം ഉണ്ടാകുന്ന പ്രശ്‌നവും ഉണ്ടായിരുന്നു . മുകുന്ദന്റെ ചികില്‍സയും പരിചരണവും എല്ലാം അച്ഛന്‍ ബാലകൃഷ്ണന്‍ ആയിരുന്നു. മകന്റെ രോ?ഗാവസ്ഥ ?ഗുരുതരമാകുന്നതിഷ ബാലകൃഷ്ണന്‍ കടുത്ത വിഷമത്തിലായിരുന്നു . ഇതാകാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.