ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; ‘ഞാന്‍ പരാജയപ്പെട്ടു പോയി, ഞാന്‍ ഒരു കൃഷിക്കാരനാണ്’,ശബ്ദരേഖ പുറത്ത്

ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ഇന്നലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രസാദ് പുലര്‍ച്ചെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബിജെപി കര്‍ഷക സംഘടനയുടെ ഭാരവാഹിയാണ്.

നെല്ല് സംഭരിച്ചതിന്റെ വില പിആര്‍എസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ ലഭിച്ചിരുന്നു.

‘ഞാന്‍ പരാജയപ്പെട്ടു പോയി, ഞാന്‍ ഒരു കൃഷിക്കാരനാണ്. ഞാന്‍ കുറ ഏക്കറുകള്‍ കൃഷി ചെയ്ത് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നെല്ലിന് കാശ് തന്നില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് കുടിശ്ശികയാണ് പിആര്‍എസ് എന്ന്. ഞാന്‍ 20 കൊല്ലം മുമ്പ് മദ്യപാനം നിര്‍ത്തിയിരുന്നു, ഇപ്പോള്‍ ആ മദ്യപാനം വീണ്ടും തുടങ്ങി. ഞാന്‍ കടക്കാരനാണ്, കൃഷിക്കാരന്‍ ആത്മഹത്യ ചെയ്തത് കടം കാരണമാണെന്ന് നിങ്ങള്‍ പറയണം. നിങ്ങള്‍ വരണം എനിക്ക് റീത്ത് വെക്കണം’; എന്നാണ് ശബ്ദരേഖയിലുള്ളത്.

കുട്ടനാട്ടില്‍ കര്‍ഷക ആത്മഹത്യ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് തങ്ങള്‍ നേരത്തെയും സൂചിപ്പിച്ചിട്ടുള്ളതാണെന്ന,് സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ പ്രതികരിച്ചു. നെല്ല് സംഭരിച്ച തുക പിആര്‍എസ് ലോണ്‍ ആയിട്ടാണ് കൊടുക്കുന്നത്. ഈ ലോണ്‍ കുടിശ്ശിക കിടക്കുന്നത് കൊണ്ട് വീണ്ടും കൃഷി ചെയ്യാനായി ബാങ്കിനെ സമീപിക്കുമ്പോള്‍ അവര്‍ക്ക് ലോണ്‍ കിട്ടില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ചെയ്യാന്‍ സാധിക്കില്ല. ഇത് തന്നെയാണ് പ്രസാദിന്റെ കാര്യത്തിലും സംഭവിച്ചത്. പ്രസാദ് നിസഹായനായി, വായ്പ കിട്ടാതെ വന്നപ്പോള്‍ മുന്നോട്ട് പോകാന്‍ കഴിയാതെയായി. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. വിഷയത്തില്‍ ശക്തമായിട്ടുള്ള പ്രതിഷേധം ബിജെപി നടത്തുമെന്നും എം വി ?ഗോപകുമാര്‍ പറഞ്ഞു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...