മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

മലപ്പുറം വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ താനൂര്‍ ഒട്ടുപുറം സ്വദേശി മുഹമ്മദ് റാഫിയെ പോലീസ് അറസ്റ്റുചെയ്തു. അത്ഭുത സിദ്ധികളിലൂടെ കുട്ടിയുടെ രോഗം മാറ്റിതരാമെന്ന് പറഞ്ഞ് പിതാവിനെ ബന്ധപ്പെടുകയും കുട്ടിയെ പരാതിക്കാരന്റെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി പൂജാകര്‍മ്മങ്ങള്‍ക്കായി ഒരു ലക്ഷത്തിലധികം രൂപ പലതവണയായി ഇവരില്‍ നിന്ന് വാങ്ങുകയും ചെയ്തു. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വളാഞ്ചേരി പോലീസ് പോക്സോ കേസില്‍ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദ് റാഫി സമാനമായ രീതിയില്‍ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ അരിക്കോട്, തിരൂര്‍, തിരൂരങ്ങാടി, താനൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പോലീസ് വേഷം ധരിച്ച് പോലീസ് എന്ന വ്യാജേന വിവിധ ഇടങ്ങളില്‍ ഇയാള്‍ പണപ്പിരിവ് നടത്തിയിട്ടുള്ളതായും പോലീസ് വ്യക്തമാക്കി. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

spot_img

Related news

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

മലപ്പുറം ജില്ലയെ ചതിച്ച് സുജിത്ത് ദാസ് നേടിയ മെഡലുകള്‍ തിരികെ വാങ്ങണമെന്ന് പികെ നവാസ്

മലപ്പുറം: പത്തനംതിട്ട മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ്: എന്‍ട്രികള്‍ ക്ഷണിച്ചു

മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍...