മഞ്ചേരി മേലാക്കത്ത് 500 രൂപയുടെ വ്യാജ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരി: മേലാക്കത്ത് 500 രൂപയുടെ വ്യാജ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മേലാക്കം നെല്ലിപറമ്പ് റോഡിനോട് ചേര്‍ന്നുള്ള കവുങ്ങ് തോട്ടത്തിലെ വെള്ളക്കെട്ടിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തോടെ ഇതുവഴി നടന്നുപോവുകയായിരുന്ന സ്ത്രീയാണ് നോട്ടുകള്‍ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ടത്. ഇതോടെ പ്രദേശവാസികളെ വിവരമറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി വെള്ളത്തിലിറങ്ങി പരിശോധന നടത്തിയതോടെ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ കൂടുതല്‍ നോട്ടുകെട്ടുകള്‍ ലഭിച്ചു. ഉടനെ പോലീസില്‍ വിവരമറിയിച്ചു.പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ നോട്ടുകള്‍ കണ്ടെടുത്തു.

spot_img

Related news

ഭയമല്ല, ജാഗ്രത! ചൂട് കൂടിയതോടെ പാമ്പുകൾ നാട്ടിലിറങ്ങുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

മലപ്പുറം: വേനൽച്ചൂട് കടുത്തതോടെ ജനവാസ മേഖലകളിൽ പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നു. ചൂടിൽ...

സൗമ്യമായ പുഞ്ചിരി മാഞ്ഞു; വേങ്ങരയുടെ പ്രിയപ്പെട്ട ഡോക്ടർ ഷംസിയ ഇനി ഓർമ്മ

മലപ്പുറം: വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷംസിയ...

കാഴ്ചയില്ലാത്ത മാഷിന് കാഴ്ചയാകാൻ പോയ റുഖിയ; വിധി കവർന്നത് ആ കുടുംബത്തിന്റെ സ്വപ്നങ്ങൾ

കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ പൊലിഞ്ഞ ഒൻപത് ജീവനുകൾക്കും പറയാനുള്ളത് ഹൃദയഭേദകമായ...

വാൽപാറ ദുരന്തം – കണ്ണീരണിഞ്ഞ് നാട്

വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറത്തെത്തിച്ചു. പാങ്ങ്...

വാൽപ്പാറ ദുരന്തം: അത്ഭുതകരമായി രക്ഷപ്പെട്ട മസ്നീനെ പെരിന്തൽമണ്ണയിലേക്ക് മാറ്റി; ഉമ്മയുടെ മരണം ഇനിയും മറച്ചുവെച്ച് ബന്ധുക്കൾ

വാൽപ്പാറയിലെ ആ കൊടുംവളവിൽ തകർന്നുവീണത് ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങളും ഒരു നാടിന്റെ...