കൊടും ചൂട്: അഞ്ചു ജില്ലകളിൽ ഞായറാഴ്ച വരെ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്നു മുതൽ ഞായറാഴ്ച വരെ കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മാർച്ച് 10 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 10 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

spot_img

Related news

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന്...

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന്...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്ന് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍....