മലപ്പുറത്ത് ഗുഡ്സ് ഓട്ടോറിക്ഷയില്‍ സ്ഫോടനം.ഓട്ടോ റിക്ഷയിലുണ്ടായിരുന്ന മൂന്നുപേര്‍ മരിച്ചു. ദമ്പതികളും ഇവരുടെ ഒരു കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസുകാരിയായ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിലാണ് സ്ഫോടനമുണ്ടായത്. വ്യാഴായ്ച 12 മണിക്കാണ് അപകടമുണ്ടായത്. പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.