പ്രവാസിയുടെ കൊലപാതകം: മുഖ്യപ്രതി യഹിയ; മൂന്ന് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: വിമാനത്താവളത്തില്‍ നിന്ന് മടങ്ങവെ അജ്ഞാത സംഘത്തിന്റെ മര്‍ദനമേറ്റ് പ്രവാസിയായ അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പെരിന്തല്‍മണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്ന് പൊലീസ്. അബ്ദുല്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. തുടര്‍ന്ന് ഇയാള്‍ മുങ്ങി. ഒളിവിലുള്ള ഇയാള്‍ക്കായി അന്വേഷം തുടരുകയാണ്. സംഭവത്തില്‍ മറ്റു മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

ജി?ദ്ദയില്‍ നിന്നെത്തിയ അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ (42) ആണ് മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ സംശയം.

മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയയും മറ്റ് രണ്ടു പേരും ചേര്‍ന്നാണ് അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുല്‍ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയി. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.

ജലീലിന്റെ ദേഹത്ത് മുഴുവന്‍ മുറിവുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വരഞ്ഞ രീതിയിലായിരുന്നു മുറിവുകള്‍. തലയ്‌ക്കേറ്റ പരിക്കും ഗുരുതരമായിരുന്നു. കിഡ്‌നികളും പ്രവര്‍ത്തനരഹിതമായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

spot_img

Related news

നിലമ്പൂരിൽ മോഷ്ടിച്ച മാല യുവതി വിഴുങ്ങി; വീണ്ടെടുക്കാൻ കാത്തിരുന്ന് പൊലീസ്

മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ...

സർവീസ് റോഡില്ല, പണി പാതിവഴിയിൽ; എന്നിട്ടും ടോൾ! വെട്ടിച്ചിറ ടോൾ പ്ലാസയിലേക്ക് നാളെ എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്

വെട്ടിച്ചിറ ടോൾ പ്ലാസയിയിലെ നിയമവിരുദ്ധ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ...

ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്: തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ...

വേർപാടിന്റെ നോവ് മാറുന്നതിന് മുൻപേ വീണ്ടും ദുരന്തം; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ...