സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കണ്ണൂര്‍ സ്വദേശിയായ ആല്‍ഫ്രഡ് ഒ.വിയാണ് സമൂഹമാധ്യമങ്ങളിലെ ആ താരം. വാര്‍ത്തയ്ക്ക് പിന്നാലെ കലക്ടറെ തേടിയിറങ്ങിയിരിക്കുകയാണ് സൈബര്‍ ലോകം.

2022 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് ആല്‍ഫ്രഡ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കലക്ടറുമായിരുന്നു. ബെംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാലയില്‍ നിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആല്‍ഫ്രഡ് ഒരു വര്‍ഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ഡല്‍ഹിയില്‍ ജോലി ചെയ്തു. സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിക്കുന്നത് ബിരുദ പഠനകാലത്താണ്. സിനിമ കാണാനും ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കാനുമൊക്കെ പഠനത്തിനിടയില്‍ ആല്‍ഫ്രഡ് സമയം കണ്ടെത്തിയിരുന്നു.

2022ല്‍ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ആല്‍ഫ്രഡ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയത്. ആദ്യ ശ്രമത്തില്‍ മെയിന്‍സ് പരീക്ഷ പാസാകാന്‍ സാധിച്ചിരുന്നില്ല. രണ്ടാം ശ്രമത്തില്‍ 310ാം റാങ്ക് നേടിയ ആല്‍ഫ്രഡ് മൂന്നാം ശ്രമത്തില്‍ അത് 57ലേക്ക് ഉയര്‍ത്തി. രണ്ടാം ശ്രമത്തില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ലഭിച്ചിരുന്നു.

ഇതാദ്യമായല്ല ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധേയരാകുന്നത്. കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസറായെത്തിയ മെറിന്‍ ജോസഫ്, ദിവ്യ എസ്.അയ്യര്‍, യതീഷ് ചന്ദ്ര എന്നിവരെല്ലാം സൈബറിടത്ത് തരംഗം തീര്‍ത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്.

spot_img

Related news

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; സൗന്ദര്യം കുറവെന്ന പേരില്‍ ഭര്‍തൃവീട്ടില്‍ മാനസിക പീഡനം നേരിട്ടെന്ന് കുടുംബം

മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത...

ഭക്ഷ്യ വിഷബാധ; അങ്കണവാടി കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും

ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം....

മഞ്ചേരിയില്‍ 3മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച...